നരകയറിയപ്പോള്‍
മഴയെത്തിയത്
മഷിക്കറുപ്പുമായാണ്..
മായ്ക്കപ്പെടേണ്ട ചിത്രങ്ങളെ
നനച്ചെടുത്ത്
മേഘക്കറുപ്പില് കുതിര്‍ത്ത്
കാറ്റിനു നല്‍കണം..
അവര്‍ പരസ്പരം പുണര്‍ന്ന്
കഥകള്‍പറഞ്ഞ്,
മഴനൂലുകള്‍ക്കിടയിലൂടെ നടന്ന്
ഇടിമുഴക്കങ്ങളില്മറയട്ടെ!
തളിരുകളില്നിന്ന്
വൃക്ഷ ശിഖരങ്ങളിലൂടെ
വേരുകള്കാക്കുന്ന-
മണല്ത്തരികളെപ്പിളര്ന്ന്
ഭൂമിയുടെ യോനീമുഖം തേടിഞാനൊന്നാഴ്ന്നിറങ്ങുകയാണ്.
ഇരുളീന്റെ പൂര്‍ണ്ണതയിലേയ്ക്ക്
മഴയെത്തുമ്പോള്‍
വെളീച്ചമായി നീയുണ്ടാവണം.
കണ്ണുകള്‍പൊത്താതെ
നമുക്കൊന്നിച്ച് മഴനനയാം...
നമുക്കൊന്നിച്ച്
മഴ
നനയാം...