January 15, 2009

മായ്ക്കപ്പെടേണ്ട ചിത്രങ്ങള്‍...

സ്വപ്നങ്ങളിലേയ്ക്ക്
നരകയറിയപ്പോള്‍
മഴയെത്തിയത്
മഷിക്കറുപ്പുമായാണ്..
മായ്ക്കപ്പെടേണ്ട ചിത്രങ്ങളെ
നനച്ചെടുത്ത്
മേഘക്കറുപ്പില്‍ കുതിര്‍ത്ത്
കാറ്റിനു നല്‍കണം..
അവര്‍ പരസ്പരം പുണര്‍ന്ന്
കഥകള്‍പറഞ്ഞ്,
മഴനൂലുകള്‍ക്കിടയിലൂടെ നടന്ന്
ഇടിമുഴക്കങ്ങളില്‍മറയട്ടെ!

തളിരുകളില്‍നിന്ന്
വൃക്ഷ ശിഖരങ്ങളിലൂടെ
വേരുകള്‍കാക്കുന്ന-
മണല്‍ത്തരികളെപ്പിളര്‍ന്ന്
ഭൂമിയുടെ യോനീമുഖം തേടി
ഞാനൊന്നാഴ്ന്നിറങ്ങുകയാണ്.

ഇരുളീന്റെ പൂര്‍ണ്ണതയിലേയ്ക്ക്
മഴയെത്തുമ്പോള്‍
വെളീച്ചമായി നീയുണ്ടാവണം.
കണ്ണുകള്‍പൊത്താതെ
നമുക്കൊന്നിച്ച് മഴനനയാം...
നമുക്കൊന്നിച്ച്
മഴ
നനയാം...

6 comments:

അനില്‍ ഐക്കര said...

നമുക്കൊന്നിച്ച് മഴ നനയാം!

സബിതാബാല said...

ആ മഴനൂലുകള്‍ എല്ലാ നൊമ്പരപൂവൂകള്‍ക്കും മേലെ.....

deepz said...

മഴയില്‍ കുതിര്‍ന്നു നില്‍ക്കവേ ഒരു സ്വാന്തന തെന്നല്‍ പുണര്‍ന്നത്‌ പോലെ....

പ്രവാസം..ഷാജി രഘുവരന്‍ said...

സ്വപ്നങ്ങളിലേയ്ക്ക്
നരകയറിയപ്പോള്‍
മഴയെത്തിയത്
മഷിക്കറുപ്പുമായാണ്............
നന്നായിരിക്കുന്നു .
ആശംസകള്‍

yesodharan said...

ഇരുളീന്റെ പൂര്‍ണ്ണതയിലേയ്ക്ക്
മഴയെത്തുമ്പോള്‍
വെളീച്ചമായി നീയുണ്ടാവണം.
കണ്ണുകള്‍പൊത്താതെ
നമുക്കൊന്നിച്ച് മഴനനയാം...
നമുക്കൊന്നിച്ച്
മഴ
നനയാം...


ഒരു കവിതയുടെ ഇത്തിരി ഭാഗം എടുത്തു കവിതയെക്കുറിച്ച് അഭിപ്രായം പറയുക ദുഷ്കരം...
മനസ്സിലേക്ക് കിനിഞ്ഞിറങ്ങുന്ന ആര്‍ദ്രത...അതാണീ കവിതയുടെ ഭംഗി...മായ്ക്കപ്പെടെണ്ടാതല്ല,മനസ്സില്‍ സൂക്ഷിച്ചു വയ്ക്കേണ്ടതാണ് ഈ കവിത...നന്നായി ഹരീ....അഭിനന്ദനങ്ങള്‍ ...!

Anonymous said...

നന്നായി എഴുതി ഹരി ..... വീണ്ടും വീണ്ടും എഴുതുക ... ബാക്കിയുള്ളതെല്ലാം വായിക്കാം. നല്ല കവിത :) ഹസന്‍