December 14, 2008

പ്രണയം

ഞാന്‍ നടന്നു കയറിയത് അവളുടെ
പ്രണയത്തിന്റെ ആകാശത്തിലേയ്ക്കായിരുന്നു;
അവള്‍ നടന്നു മറഞ്ഞത്
എന്റെ ഹൃദയത്തിന്റെ കല്‍പ്പടവുകളിറങ്ങിയും!
ഒരു കാ‍ല്‍ച്ചുവടിനാല്‍ എന്റെ ആകാശവും
മറുചുവടില്‍ അവളുടെ ഭൂമിയും അളന്ന്,
എന്റെ രാത്രിയും
അവളുടെ പകലും
ആലിംഗനബദ്ധരായി
തുടരുകയാണ്,
ഇന്നും..
ഇപ്പോഴും...

7 comments:

റോഷ്|RosH said...

good one ..:)

രഞ്ജിത്ത് ലാല്‍ എം .എസ്. said...

ഞാന്‍ നടന്നു കയറിയത് അവളുടെ
പ്രണയത്തിന്റെ ആകാശത്തിലേയ്ക്കായിരുന്നു;
അവള്‍ നടന്നു മറഞ്ഞത്
എന്റെ ഹൃദയത്തിന്റെ കല്‍പ്പടവുകളിറങ്ങിയും!

,,,,,,,,,,,,,,,

മനോഹരമായ വരികളാണ്. നല്ല കവിത . ഇഷ്ടപ്പെട്ടു...

Sapna Anu B.George said...

നല്ല കവിത.....വീണ്ടും വരാം

Rani said...

അസ്സലായിട്ടുണ്ട്

murmur........,,,,, said...

അക്ഷരങ്ങള്‍, മനസില്‍ വല്ലാത്ത ഒരു നീറ്റല്‍ ഉണ്ടാക്കുന്നു., വാക്കുകള്‍ക്ക് വല്ലാത്തൊരു തരാം നോവ്‌ ഉണ്ടാക്കാന്‍ കഴിയുന്നു.,

deepz said...

മനസ്സില്‍ എവിടെയോ എന്തോ തറച്ചത് പോലെ... കല്‍പടവുകള്‍ ഇറങ്ങി പോയവള്‍ തിരികെ വന്നു എന്ന് പ്രതീക്ഷിക്കുന്നു...

yesodharan said...

ഞാന്‍ നടന്നു കയറിയത് ഈ കവിതയിലെക്കായിരുന്നു...