April 15, 2008

എന്റെ നഗരത്തിലെ പുസ്തകച്ചന്ത..

എന്റെ നഗരത്തിലെ പുസ്തകച്ചന്ത
ശ്മശാനത്തിലേയ്ക്കുള്ള വഴിയരികിലാണ്..
തിരക്കുപിടിച്ച തെരുവിലൂടെ
ഓരോ ശവഘോഷയാത്രയും-
കടന്നു പോകുമ്പോള്‍
നായികമാരെ പുറന്താളിലേയ്ക്കാവാഹിച്ച്
നായകനമാര്‍ പ്രതീക്ഷയോടെ
പുറത്തേയ്ക്കു കണ്ണുംനട്ടിരിയ്ക്കും..

കഥാപാത്രങ്ങളെത്തന്നെ
കച്ചവടത്തിനിറക്കുകയാണത്രെ-
പുതിയ തന്ത്രം!

ഓരോ മരണവും തുറന്നുവിടുന്നത്
വില്‍പ്പനയുടെ അനന്ത സാധ്യതകളെയാണെന്ന്
ഒരുപക്ഷെ ആദ്യം തിരിച്ചറിഞ്ഞത്
നരച്ച കുപ്പായങ്ങള്‍ ധരിക്കുന്ന
എഴുത്തുകാര്‍ തന്നെയാവാം...!

ചന്തയില്‍ പുത്തനായെത്തിയ
പുസ്തകത്തിലെ ഒന്നാം പേജിലെ കയ്യൊപ്പ്
പ്രസാധകന്‍ സ്വന്തമാക്കിയപ്പോള്‍
വായനക്കാരെത്തേടിയലഞ്ഞ
നായികയെ കാക്കാതെ
ഒരു ചെറുപ്പക്കാരന്‍
നായകവേഷം വലിച്ചെറിഞ്ഞ്
ആള്‍ക്കൂട്ടത്തിലേയ്ക്കോടിമറഞ്ഞതിന്
ഞാനും സാക്ഷിയാണ്!

ഒടുവില്‍
അന്നത്തെയവസാന ശവമഞ്ചലും-
മറഞ്ഞ സന്ധ്യയില്‍
അവള്‍-നായിക-
നഗ്നയായി തിരിച്ചെത്തിയപ്പോഴേയ്ക്കും
ശൂന്യമായിക്കഴിഞ്ഞിരുന്ന വഴിയോരത്ത്
നനഞ്ഞുകുതിര്‍ന്ന അക്ഷരങ്ങള്‍ പുതച്ച്
വില്‍പ്പനക്കാരെല്ലാം ഉറക്കം പിടിച്ചിരുന്നു..

എന്റെ നഗരത്തിലെ
പുസ്തകച്ചന്ത
ശ്മശാനത്തിലേയ്ക്കുള്ള
വഴിചൂണ്ടിയാണ്..

9 comments:

Unknown said...

ഇഷ്ട്ടായി ..... ന്നന്നായിട്ടുണ്ട് .....

sureshthannickelraghavan said...

പുസ്തക താളുകളിലെ ,ചുമപ്പ് നന്നായിട്ടുണ്ട്
വെളിയില് ഉപ്പേരി വറുക്കുന്ന കാമുകനും
അകത്തു ഉപ്പേരി വില്ക്കുന്ന പ്രേയസിയെയും
കണ്ടതോര്മ വരുന്നു .

kariannur said...

വില്‍പ്പന നടത്തുന്നതു
വായനക്കാരന്‍റെ സിരയിലെ പോക്കുവരവുകളാണ്.
വായനക്കരന്‍റെ ചിന്തയില്‍ എന്നോ ഉറങ്ങിയ ചരക്കുകളെടുത്തു വില്‍ക്കുന്ന കവിയാണു കവി. അയാളാണ് അങ്ങ്

Unknown said...

srushti nannayittu undu...eniyum pratheeshikkunnu.

murmur........,,,,, said...

NINGALUDE pusthakachantha kollam., 9yh man-nte mailid ariyillathathu kondu onnu kudi parayatte?
aksharathettukal kshamikkuka adhyamayanu malayalam font use cheyunnath k?

deepz said...

helloo..itharanu ennu arinjal kollamayirunnu?

fathima m said...

excellent writing.

Bineesh Kalappurackal said...

Dear Writer,
Today I am so happy because I have found creativity here in your blog. What we expect by reading a poem that pleasure and tender pain I have got here.
Your poem has got well arranged and beautiful words. Its very much edited . So very brief and the same time deep and excellently poetic. Its philosophy is highly positive which can stir good in readers hearts.
Heartiest compliments! Go ahead . You have the 'prathibha' to write poems...

Hari Raj | ഹരി രാജ് said...

എല്ലാ പ്രീയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി..