April 15, 2008

ഒരു വിഷുക്കാല ചിന്ത..

നഗ്നയാക്കപ്പെട്ട-
കൊന്നമരങ്ങള്‍ക്കു കീഴില്‍
മൃതിയടഞ്ഞ പൂക്കള്‍ നിരത്തി
ആഘോഷങ്ങള്‍ തുടരുകയാണ്..
ഓലപ്പടക്കം,
പാളിപ്പടക്കം,
റോക്കറ്റ്,
അമിട്ടുകള്‍...
കൊന്നപ്പൂവുകള്‍ കൂടി
ചൈനയില്‍ നിന്നുമെത്തി-
യിരുന്നെങ്കില്‍,
വധശിക്ഷ കാത്തുകഴിയുന്ന
തടവുപുള്ളിയാവാതെ
എന്റെ,
ഏപ്രിലിന്റേയും
കൊന്നപ്പൂവുകള്‍ക്ക്
ജീവിച്ചു മരിക്കാമായിരുന്നു;
പൂത്തിരികളും
കൊരവപ്പൂക്കളും കണ്ട്...

1 comment:

kariannur said...

ശവം നല്ല ശകുനമാണ്. ചൈനക്കാരന്‍റെ മഞ്ഞളിച്ച ശവം ആയാലും നാട്ടില്‍ ചൂടോടെ “കൊന്ന“ ശവം ആയാലും. വായനക്കാരന്‍റെ മനസ്സ് കൊല്ലല്‍ വീടാക്കാന്‍ കഴിയുന്നവന്‍ കവിയാണ്.