February 16, 2008

വെര്‍ച്ച്വല്‍ ലൈഫ്..

എ: മകനേ, ഞാന്‍ നിന്റെ അച്ഛനും
ഇവള്‍ നിന്റെ അമ്മയുമാണ്..

ബി: ആയിരിക്കാം...പക്ഷെ, എന്റെ മെമ്മറിയില്‍
‍നിങ്ങള്‍ വെറും സൂചകങ്ങള്‍ മാത്രമാണ്..
ഒരു നിശ്ചിത മൂല്യം ഒരിക്കലും കൈവരിക്കാനാവാത്തവര്‍..!

ശേഷം

മകന്റെ മൌസ്ക്ലിക്കിനപ്പുറത്തേയ്ക്ക് വഴുതിവീണ്
അച്ഛനും അമ്മയും
ഒരുസ്ക്രീന്‍ സേവര്‍ മാത്രമായി മാറി.

-ശുഭം-

6 comments:

ദിനേശന്‍ വരിക്കോളി said...

നിങ്ങളുടെ വാക്കുകള്‍ മനോഹരമാണ് നോക്കൂ അതിന്‍റെ ആഴം , അതിന്‍റെ പരപ്പുകള്‍
പക്ഷെ നിങ്ങള്‍ മൗനിയാണ് ; നിങ്ങളുടെ നോട്ടം അതിമനോഹരം ; നിങ്ങളുടെ കണ്ണുകള്‍ .
എന്നാല്‍ നിങ്ങളില്‍നിങ്ങളില്ലാത്തയാത്രകളെത്രകണ്ടുഞാന്‍ .....
അതെ നിങ്ങളുടെ നടത്തത്തിന് വേഗതകൂടുന്നു വാക്കുകള്‍ക്കെന്നപോലെ നിങ്ങളും -
അറിയാതെ ഒരിടം നില്‍ക്കുന്നു മൗനമെന്നമഹാഗോപുരത്തില്‍നിന്നും നിങ്ങള്‍വരുമെന്ന്
ഒരുനാള്‍ ....ഒരുനാളെങ്കിലും ഞാന്‍പ്രതീക്ഷിക്കുന്നു ......
സസ്നേഹം.
എന്നും നന്‍മകള്‍മാത്രം


http://dinesanvarikkoli.blogspot.com/

sureshthannickelraghavan said...

ഹരീ, എനിക്ക് വളരെ ഇഷ്ട്ടമായി ഈ വരികള്......വര്ത്തമാനകാല ബന്ധങ്ങളുടെ,അലസത വളരെ തീവ്രമായി കോറിയിട്ടിരിക്കുന്നു. welldone keep it up.

sureshthannickelraghavan said...
This comment has been removed by the author.
Dr.Biji Anie Thomas said...

വരും തലമുറയുടെ മാറ്റങ്ങള്‍ കുറഞ്ഞ വരികളില്‍ വളരെ വ്യക്തമായി കുറിച്ചിരിക്കുന്നു ഹരി....കൂട്ടികീഴിക്കലുകള്‍ക്കും ഡെഡ് ലൈനുകള്‍ക്കും ഡെലിവറികള്‍ക്കും അപ്പുറം വെറും പ്രതീകങ്ങളോ സ്ക്രീന്‍ സേവറുകളോ മാത്രമാകുന്ന വാര്‍ദ്ധക്യങ്ങള്‍..ഭയമാകുന്നെനിക്ക്...

Anonymous said...

ഹൃദയത്തിലേക്ക് തുളച്ചു കയറുന്ന വരികള്‍..

ബന്ധങ്ങളുടെ ആഴങ്ങളില്‍ ഊളിയിട്ടിറങ്ങാന്‍ മറന്നു പോകുന്നവര്‍ക്കുള്ള ശക്തമായ ബോധനം..

ഭാവുകങ്ങള്‍..

Lekha said...

Bandhangalkku moolyachudhi vannirikkunnu Thozha...Well Said.